ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് യാതൊരുവിധ വിലക്കുകളുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം, വിവിധ മതവിഭാഗങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ഒൻപതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. ......
കൊച്ചി: ക്രിമിനൽ പരാതികൾ തള്ളാനുള്ള മജിസ്ട്രേറ്റ് കോടതികളുടെ അധികാരം യാന്ത്രികമായി വിനിയോഗിക്കരുതെന്ന് കേരള ഹൈക്കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) സെക്ഷൻ 204(4) പ്രകാരം ഒരു പരാതി തള്ളുമ്പോൾ, അതിന് കൃത്യമായ കാരണങ്ങൾ വ്യക്തമാക്കുന്ന ഉത്തരവ് (Reasoned Order) കോടതി പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
കൊച്ചി: ഗാർഹിക പീഡന നിരോധന നിയമപ്രകാരം (Domestic Violence Act) പുറപ്പെടുവിച്ച ഒരു ഉത്തരവ് തെറ്റായ രീതിയിലോ നീതികേടിന് കാരണമാകുന്ന വിധത്തിലോ ആണെന്ന് ബോധ്യപ്പെട്ടാൽ, അത് തിരുത്താനോ റദ്ദാക്കാനോ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് സി. ......
ന്യൂഡൽഹി:ഒരു ക്രിമിനൽ കേസിൽ പ്രതി സ്വന്തം ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയിട്ടില്ലെങ്കിൽ പോലും, ആ ശിക്ഷ പരിശോധിക്കാനും അത് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ അപ്പീൽ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നീതി ഉറപ്പാക്കുന്നതിനായി അപ്പീൽ കോടതിക്ക് ഇടപെടാമെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം:
അസമിലെ ഒരു ബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ഈ നിരീക്ഷണം. ......
സർക്കാർ ജോലിയെന്നാൽ ജീവിതം സുരക്ഷിതമായി തീർന്നെന്ന ധാരണയിൽ ജീവിക്കുന്ന സമൂഹത്തിനിടയിൽ വ്യത്യസ്തമായൊരു ജീവിതപാത തെരഞ്ഞെടുത്ത ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ശേഷവും വിശ്രമജീവിതം സ്വീകരിക്കാതെ, സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി പരാശക്തിയുടെ ജീവിതം കുറിച്ച് ഡോ. ......
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി അമേരിക്ക. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് ഉൾപ്പെട്ട യുദ്ധക്കപ്പൽ വ്യൂഹം മേഖലയിലെത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ......
തിരുവനന്തപുരത്ത് യുവാവിനെ താക്കോൽ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട എളളുവിള സ്വദേശി രാഹുൽ(24) ആണ് മരിച്ചത്.......
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് കോൺഗ്രസ് വിശദമായ മറുപടി നൽകി. ഖർഗെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണസന്ദർഭം പൊതുജനങ്ങൾക്ക് ലഭ്യമായതാണെന്നും പാർട്ടി വ്യക്തമാക്കി.
പ്രസ്താവനയിൽ നിന്ന് ഒരു ഭാഗം മാത്രം വേർതിരിച്ച് എടുത്ത് പരാതി നൽകിയത് ഗൂഢലക്ഷ്യത്തോടെ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം. ......
ചെങ്ങന്നൂർ: ക്ഷേത്രങ്ങളിലെ നിത്യനിദാന പൂജാകർമ്മങ്ങളും ആചാര അനുഷ്ഠാനങ്ങളും നിർവഹിക്കുന്നതിന് വൈദികരെ വാർത്തെടുക്കുവാൻ യൂണിയന്റെ നേതൃത്വത്തിൽ സൗജന്യ പൂജാപഠന ക്ലാസുകൾ വെളളിയാഴ്ച
മുതൽ ആരംഭിക്കുന്നു. ശ്രീനാരായണഗുരു പകർന്നു നൽകിയ ആധ്യാത്മിക കർമ്മങ്ങളും ശിവഗിരിമഠം പിൻതുടരുന്ന പൂജാകർമ്മങ്ങളും ക്ഷേത്ര വിധിപ്രകാരമുള്ള ആചാര അനുഷ്ഠാനങ്ങളും, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി മന്ത്രങ്ങൾ, ഹോമമന്ത്രഹവനം, ഗുരുദേവ പ്രാർത്ഥനകളും കൃതികളും, ശ്രീനാരായണ ധർമ്മവും അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളിൽ പ്രമുഖ തന്ത്രിമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.മാന്നാർ എസ് എൻ ഡി പി യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളിൽ വെളളിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് പൂജാപഠന ക്ലാസുകളുടെ ഉദ്ഘാടനം തൃക്കൊടിത്താനം ശ്രീ ശാരദാ തന്ത്രവിദ്യാപീഠം ഡയറക്ടർ ജിനിൽ കുമാർ നിർവ്വഹിക്കും.ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.സുജിത്ത് തന്ത്രികൾ, രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ എന്നിവർ അനുഗ്രഹ പ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണവും നടത്തും. ......